/sathyam/media/post_attachments/51WO2SytLcIWSmnDmNqG.jpg)
ന്യൂഡൽഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജിവച്ചു. അജിത് മോഹന്‍ 'സ്‌നാപ്പി'ല്‍ ഏഷ്യാ പസഫിക് മേധാവിയായി ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.
“കമ്പനിക്ക് പുറത്ത് മറ്റൊരു അവസരം തേടുന്നതിനായി മെറ്റയിലെ തന്റെ റോളിൽ നിന്ന് പിന്മാറാൻ അജിത് തീരുമാനിച്ചു,” മെറ്റയുടെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി, ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതില്‍ അജിത് മോഹന്‍ പ്രധാന പങ്ക് വഹിച്ചതായും, അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ഭാവിയിലേക്ക് ആശംസകള്‍ നേരുന്നുവെന്നും നിക്കോള മെൻഡൽസൺ പറഞ്ഞു.