New Update
Advertisment
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തീര്‍ച്ചയായും വിജയിക്കുമെന്ന് പാര്‍ട്ടി തലവനും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.
गुजरात के लोगों को मेरा प्यार भरा संदेश … pic.twitter.com/gaod6GZpho
— Arvind Kejriwal (@ArvindKejriwal) November 3, 2022
“ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗവും നിങ്ങളുടെ സഹോദരനുമാണ്. എനിക്ക് ഒരു അവസരം തരൂ, ഞാൻ നിങ്ങൾക്ക് സ്‌കൂളുകളും ആശുപത്രികളും പണിയും, സൗജന്യ വൈദ്യുതി തരാം, നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ എത്തിക്കും”-കെജ്‌രിവാള്‍ പറഞ്ഞു.
20 വർഷത്തിലേറെയായി ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്ത് ഒരു ചുവടുവെപ്പ് നടത്താമെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.