മസ്‌ക് രണ്ടും കല്‍പിച്ച്, ട്വിറ്ററിലെ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നു! ഇന്ത്യയിലും ജോലി നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്; രണ്ട് വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ജോലി നഷ്ടമായി

New Update

publive-image

Advertisment

ന്യൂഡൽഹി: ട്വിറ്റർ വെള്ളിയാഴ്ച ഇന്ത്യയിൽ കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വ്യക്തമല്ല. ശത കോടീശ്വരൻ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടല്‍ നയം ട്വിറ്റര്‍ നടപ്പിലാക്കുന്നത്.

സെയിൽസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചിലരെ നിലനിർത്തിയിട്ടുണ്ടെന്നാണ് വിവരം. ട്വിറ്റര്‍ ഇന്ത്യ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിരിച്ചുവിടുമോയെന്ന് സംബന്ധിച്ച് പിന്നീട് ഇമെയിൽ വഴി അറിയിക്കുമെന്ന് ജീവനക്കാരോട് പറഞ്ഞതിന് ശേഷം കമ്പനി വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ഓഫീസുകൾ താൽക്കാലികമായി അടച്ചു.

ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. വാർഷിക ഇൻഫ്രാസ്ട്രക്ചർ ചെലവ് ലാഭിക്കുന്നതിനായി 1 ബില്യൺ ഡോളർ വരെ കണ്ടെത്താൻ മസ്‌ക് ട്വിറ്റർ ടീമുകൾക്ക് നിർദ്ദേശം നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertisment