പല്ലുവേദനയെ തുടര്‍ന്ന് ക്ലിനിക്കിലെത്തി, പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു; വ്യവസായിക്ക് ദാരുണാന്ത്യം! വീഡിയോ പ്രചരിക്കുന്നു

New Update

publive-image

ജയ്പുര്‍: ക്ലിനിക്കിൽ പത്രം വായിക്കുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. 61 കാരനായ ദിലീപ് കുമാർ മദനിയാണ്‌ മരിച്ചത്. പല്ലുവേദനയെ തുടർന്ന് ദന്തഡോക്ടറുടെ ക്ലിനിക്കിലെത്തിയതായിരുന്നു ഇദ്ദേഹം.

Advertisment

ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു ദിലീപ് കുമാര്‍ മദനി. ഇതിനിടയില്‍ പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിനിക്കിലെ ജീവനക്കാർ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ലിനിക്കിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഗുജറാത്തിലെ സൂറത്തിൽ താമസിക്കുന്ന ദിലീപ് കുമാര്‍ മദനിക്ക്‌ വസ്ത്രവ്യാപാര വ്യവസായമായിരുന്നു. നവംബർ 4 ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബാർമറിൽ എത്തിയതായിരുന്നു.

Advertisment