ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; തീകൊളുത്തിയ ഭർത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ! ഇരുവരും മരിച്ചു

New Update

publive-image

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. ശരീരമാസകലം തീ പടര്‍ന്ന മരണവെപ്രാളത്തില്‍ ഭാര്യ വിടാതെ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന്, ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവും തൊട്ടുപിന്നാലെ മരിച്ചു. ചെന്നൈയിലെ അയണാവാരത്താണ് സംഭവം നടന്നത്.

Advertisment

റെയില്‍വേ ജീവനക്കാരനായി റിട്ടയര്‍ ചെയ്ത കരുണാകരന്‍ (74), ഭാര്യ പത്മാവതി (70) എന്നിവരാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പത്മവതിയുടെ മരണമൊഴിയില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കരുണാകരന്‍ റസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്നു.

തനിക്കും കൂടി വാങ്ങാത്തതിനാല്‍ ബിരിയാണിയുടെ ഒരു പങ്ക് വേണമെന്ന് പത്മാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കരുണാകരന് ഇഷ്ടപ്പെട്ടില്ല. ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവര്‍ക്ക് നാല് മക്കളുണ്ടെങ്കിലും എല്ലാവരും അവരവരുടെ കുടുംബങ്ങളുമായി വേറെയാണ് താമസം.

വാര്‍ദ്ധ്യ കാലത്ത് ഒറ്റപ്പെട്ട് ജീവിക്കുന്നതിന്റെ സകലപ്രയാസങ്ങളും ഈ ദമ്പതികള്‍ക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മക്കള്‍ ഇടക്കിടെ സന്ദര്‍ശിക്കുമെങ്കിലും ഇവര്‍ ഇരുവരും അത്ര നല്ല അവസ്ഥയിലായിരുന്നില്ല. വഴക്കും പ്രശ്‌നങ്ങളും പതിവായിരുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment