രാജീവ് ഗാന്ധി വധക്കേസ്; നളിനിയടക്കമുള്ള ആറ് പ്രതികൾ ജയിൽമോചിതരായി; ശ്രീലങ്കൻ സ്വദേശികളെ തിരുച്ചിറപ്പള്ളിയിലെ ക്യാമ്പിലേക്ക് മാറ്റി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചു. നളിനിയ്ക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.

Advertisment

നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലെത്തുന്ന വിദേശ പൗരൻമാരെ പാർപ്പിക്കുന്ന ക്യാംപാണിത്.

Advertisment