New Update
Advertisment
ന്യൂഡൽഹി: വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസും, മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജിവച്ചു. മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ രാജിവെച്ചതിന് പിന്നാലെയാണ് ഇരുവരുടെയും രാജി.
മെറ്റയുടെ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവന്‍ രാജീവ് അഗര്‍വാള്‍, മറ്റൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനാണ് കമ്പനിയില്‍നിന്ന് രാജിവെച്ചതെന്ന് മെറ്റ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. അഭിജിത് ബോസിന്റെ ബൃഹത്തായ സേവനങ്ങൾക്ക് വാട്സാപ് മേധാവി വിൽ കാത്കാർട്ട് നന്ദി അറിയിച്ചു.