/sathyam/media/post_attachments/qLSolNhxi86apX0csp7B.jpg)
മെഹ്‌സാന: ഗുജറാത്തിലെ മെഹ്‌സാനയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ കാള കുതിച്ചെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ടിരിക്കെയാണ് കാളയെത്തിയത്.
ജനക്കൂട്ടത്തോട് ശാന്തരാകാന്‍ ഗെഹ്ലോട്ട് പറഞ്ഞു. ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. കോൺഗ്രസ് യോഗങ്ങൾ തടസ്സപ്പെടുത്താൻ അവർ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നുവെന്നും ഗെഹ്ലോട്ട് ആരോപിച്ചു.