New Update
/sathyam/media/post_attachments/vIhnEDvnLGBFjJd1yhxy.jpg)
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. പാര്‍ട്ടി അണികൾക്കിടയിൽ ‘ചിന്നവര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
Advertisment
മറ്റു ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. പൊതുജന ക്ഷേമകാര്യ വകുപ്പോ, കായിക, യുവജനകാര്യ വകുപ്പോ ഉദയനിധിക്കു ലഭിക്കുമെന്നാണു സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us