നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നൽകിയ ഹര്‍ജി യു.കെ കോടതി തള്ളി

New Update

publive-image

ലണ്ടൻ: വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനില്‍നിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നല്‍കിയ അപ്പീല്‍ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി.

Advertisment

അപ്പീൽ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ് വിചാരണ നേരിടേണ്ടി വരും. യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് നീരവിനു മുന്നില്‍ ഇനിയുള്ള ഏക മാര്‍ഗമെന്നാണ് റിപ്പോര്‍ട്ട്.

Advertisment