രാഹുൽ ക്ഷണിച്ചു; കമല്‍ ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും

New Update

publive-image

ചെന്നൈ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ഡിസംബർ 24ന് ഡൽഹിയിൽ എത്തുമ്പോഴാകും കമൽഹാസനും മക്കൾ നീതി മയ്യം പ്രവർത്തകരും അണിചേരുക. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് യാത്രയിൽ പങ്കാളിയാകുന്നതെന്നാണ് കമൽഹാസൻ കമൽഹാസൻ അറിയിച്ചതെന്നാണ് റിപ്പോർട്ട്.

Advertisment

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ജോഡോയാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എ.ജി. മൗര്യ പറഞ്ഞു. ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.

Advertisment