സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചു; എഎപി 97 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവിട്ട് ലഫ്. ഗവര്‍ണര്‍

New Update

publive-image

ന്യൂഡൽഹി: രാഷ്ട്രീയ പരസ്യങ്ങൾ ഡൽഹി സർക്കാരിന്‍റെ ചിലവിൽ പ്രസിദ്ദീകരിച്ചതിന് ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ലഫ്. ഗവർണറുടെ നടപടി.

Advertisment

എ എ പി വിജയിച്ച ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്തടക്കം ഡൽഹി സർക്കാരിന്‍റെ നേട്ടങ്ങളെ പറ്റിയുള്ള നിരവധി പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ദീകരിച്ചിരുന്നു. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്ന എംസിഡിയിൽ 250ൽ 135 സീറ്റുകളിൽ വിജയിച്ചാണ് എഎപി മിന്നുംജയം കരസ്ഥമാക്കിയത്.

Advertisment