പ്രണയിച്ച് വിവാഹം കഴിച്ചത് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ; 'ക്രിസ്ത്യാനി'യാണെന്ന് പറയുന്നതില്‍ അഭിമാനം ! ഉദയനിധി സ്റ്റാലിന്‍ പറയുന്നു

New Update

publive-image

ചെന്നൈ: 'താനും ക്രിസ്ത്യാനി'യാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ. ചെന്നൈയില്‍ നടന്ന ഒരു ക്രിസ്മസ് ചടങ്ങില്‍ ഉദയനിധി നടത്തിയ ഈ പരാമര്‍ശം ഏറെ ചര്‍ച്ചയായി.

Advertisment

എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് പഠിച്ചത്. ലയോള കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. ഈ ക്രിസ്മസ് പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്. ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നാണ് ഉദയനിധി പറഞ്ഞത്.

Advertisment