New Update
/sathyam/media/post_attachments/dyMypv7Ka3Mdm5zhywPA.jpg)
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തിരക്കിനിടെ ഓടയിൽ വീണാണ് ഏഴു പേരും മരിച്ചതെന്നാണ് വിവരം.
Advertisment
പരിക്കേറ്റ നിരവധി പേരെ നെല്ലൂരിലും സമീപത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ബുധനാഴ്ച വൈകിട്ട് നായിഡുവിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് തിരക്കുണ്ടായത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us