ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഭാഗ്യപരീക്ഷണം; സമ്പാദിച്ചത് മുഴുവന്‍ നഷ്ടമായി! തമിഴ്‌നാട്ടില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍

New Update

publive-image

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ (24) ആണ് കിണറ്റില്‍ ചാടി മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന യുവാവിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു.

Advertisment

തുടര്‍ന്നാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. തുടക്കത്തില്‍ ചെറിയ തുകകള്‍ കിട്ടിയതോടെ ഇത് ശീലമായി. തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം പതിവാക്കുകയും, പണം മുഴുവന്‍ നഷ്ടപ്പെടുത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment