'യുപിഐ' പണിമുടക്കി! ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താനിരുന്നവര്‍ക്ക് തിരിച്ചടി; ട്വിറ്ററില്‍ പരാതിപ്രളയം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ 'പണി മുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഉപയോക്താക്കള്‍ ആശങ്ക പങ്കുവച്ചത്. വളരെ നേരം സമയപ്പെടുത്തിട്ടും, പേയ്‌മെന്റുകള്‍ നടത്താന്‍ സാധിച്ചില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ തകരാറിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.

Advertisment