/sathyam/media/post_attachments/NVo3DiXGB9oDF1WHBVk1.jpg)
ന്യൂഡല്‍ഹി: കാറിനടിയില്‍പ്പെട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ചിഴയ്ക്കപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹി സുൽത്താൻപുരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്നു യുവതിയെ വലിച്ചിഴച്ച് കാർ മുന്നോട്ടു സഞ്ചരിച്ചു.
മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കൊലപാതക സാധ്യതകളും പരിശോധിക്കുന്നുണ്ട്.
Police apprehended the accused on the basis of the registered car number. During probe, the accused said that their car met with an accident with the victim's scooty but they were unaware that she was dragged along with their car for several kms: Harendra K Singh DCP Outer Delhi https://t.co/yGrjnk3sKOpic.twitter.com/1BkLFVmwy6
— ANI (@ANI) January 1, 2023
കാറിലുണ്ടായിരുന്ന യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. യുവതി വലിച്ചിഴയ്ക്കപ്പെടുന്നതു കണ്ട ഒരാൾ കാർ നമ്പറടക്കം പൊലീസിനെ വിളിച്ചറിയിച്ചു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
യുവതിയും പ്രതികളും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡല്‍ഹി പൊലീസിനോട് ഹാജരാകാൻ നിർദേശിച്ചു. ഡല്‍ഹി അമൻ വിഹാർ സ്വദേശിയാണ് യുവതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us