കാറിനടിയില്‍ വലിച്ചിഴച്ചത് 13 കി.മീ; അഞ്ജലി കാറിനടിയിൽ കുടുങ്ങിയെന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം നിർത്തിയില്ലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

New Update

publive-image

ന്യൂഡല്‍ഹി: പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

അതേസമയം, അഞ്ജലി മദ്യപിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി വെളിപ്പെടുത്തി. എന്നിട്ടും സ്കൂട്ടറിൽ യാത്ര ചെയ്യാൻ അഞ്ജലി നിർബന്ധിച്ചുവെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. അഞ്ജലി കാറിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഡ്രൈവർക്ക് അറിയാമായിരുന്നുവെന്നും നിധി പറഞ്ഞു.

കാറിന് അടിയിൽ അഞ്ജലികുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവർക്ക് അറിയാമായിരുന്നു. അവൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നവർ അതറിഞ്ഞിട്ടും വാഹനം നിർത്തിയില്ല. താൻ അതുകണ്ട് പേടിച്ചാണ് സ്ഥലത്തു നിന്നും പോയതെന്നും നിധി മൊഴി നൽകി.

Advertisment