പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാവീഴ്ച; മാലയുമായി ഓടിയെത്തിയ യുവാവ് തൊട്ടരികിൽ! വീഡിയോ

New Update

publive-image

ഹുബ്ബളി: കര്‍ണാടകയിലെ ഹുബ്ബളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. സുരക്ഷാ വേലി മറികടന്ന് തൊട്ടടുത്തെത്തിയ യുവാവ് പ്രധാനമന്ത്രിയെ ഹാരമണിയിക്കാന്‍ ശ്രമിച്ചു. മോദിയുടെ തൊട്ടരികിലെത്തിയയാളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Advertisment

വാഹനത്തിൽ നിന്ന് ആൾക്കൂട്ടത്തെ നോക്കി കൈവീശിക്കൊണ്ടാണ് മോദി പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്. ഇതിനിടെ, ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറി കടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഇയാള്‍ക്ക് മോദിക്ക് മാലയിടാനായില്ല. എങ്കിലും ഇയാളുടെ കയ്യിൽ നിന്ന് പ്രധാനമന്ത്രി മാല വാങ്ങുകയും വാഹനത്തിന് മുകളിലേക്ക് എറിയുകയും ചെയ്തു. കനത്ത സുരക്ഷയുണ്ടായിട്ടും ഇയാൾ എങ്ങനെയാണ് പ്രധാനമന്ത്രിക്കരികിൽ എത്തിയെന്ന് വ്യക്തമല്ല.

Advertisment