New Update
/sathyam/media/post_attachments/26KGPkMbXxt5x5Fh7lVm.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ 11 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവം നടക്കുമ്പോള്‍ പട്രോള്‍ വാഹനങ്ങളിലും പൊലീസ് പിക്കറ്റിലും ചുമതലയിലുണ്ടായിരുന്ന രണ്ട് എസ്.ഐമാര്‍, നാല് എ.എസ്.ഐമാര്‍, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Advertisment
സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ജലി എന്ന യുവതിയെ കാറിടിച്ച ശേഷം 13 കിലോമീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. പുതുവത്സരദിനത്തില്‍ സുല്‍ത്താന്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us