ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകൂ, വെടിവച്ച് കൊല്ലാൻ ഞങ്ങൾതന്നെ ഒരു ഭീകരനെ അയയ്ക്കും! പരസ്യഭീഷണിയുമായി ഡി.എം.കെ നേതാവ്, പിന്നാലെ സസ്‌പെന്‍ഷന്‍

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ഡി.എം.കെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിയാണ്‌ ഗവര്‍ർണർ ആർ.എൻ. രവിയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ.അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയതിനെ സൂചിപ്പിച്ചാണ് ഭീഷണി.

Advertisment

ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകണമെന്നും വെടിവെച്ചു കൊല്ലാൻ ഞങ്ങൾ തന്നെ ഭീകരവാദിയെ അയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ ശിവാജി കൃഷ്ണമൂർത്തിക്കെതിരേ നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മിഷണർക്ക് രാജ്ഭവൻ കത്തയച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി. സംസ്ഥാനനേതൃത്വം ഡി.ജി.പി.യെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment