തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്‌

New Update

publive-image

മധുര: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. 26 കാരനായ അരവിന്ദ് രാജ് എന്നയാളാണ് മരിച്ചത്. മധുര ജില്ലയിലെ പാലമേട്ടിലാണ് സംഭവം നടന്നത്. പത്തോളം പേര്‍ക്ക് പരിക്കേറ്റു. നേരത്തെ മൂന്ന് റൗണ്ടുകളിലായി ഒമ്പത് കാളകളെ അരവിന്ദ് രാജ് മെരുക്കിയിരുന്നു. തുടര്‍ന്നാണ് കുത്തേറ്റത്. മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment
Advertisment