ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു

New Update

publive-image

Advertisment

ന്യൂഡൽഹി: ജെഎൻയുവിൽ രാത്രി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നു വൈകിട്ട് 9 മണിക്ക് പ്രദർശിപ്പിക്കാനായിരുന്നു വിദ്യാർഥി യൂണിയന്റെ തീരുമാനം. ക്യാമ്പസ് മുഴുവൻ വൈദുതി വിച്ചേദിച്ചുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റലിൽ അടക്കം വൈദ്യുതി വിച്ഛേദിച്ചു.

ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ തീരുമാനിച്ചതിന് പിന്നാലെ സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈദ്യുതി വിച്ഛേദിച്ചെങ്കിലും ഡോക്യുമെൻ്ററി പ്രദർശനം നടത്തുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിക്കുന്നത്. പ്രദർശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു.

Advertisment