New Update
Advertisment
ന്യൂഡല്‍ഹി: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി കാണുന്നതിനിടെ ഡല്‍ഹി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറ്. എബിവിപി പ്രവർത്തകരാണ് കല്ല് എറിഞ്ഞതെന്ന് എസ്എഫ്ഐ പ്രവര്‍ത്തകർ ആരോപിച്ചു. കല്ലെറിഞ്ഞ വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചിരിക്കുകയാണ്.
യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലെ ഉള്‍പ്പെടെ വൈദ്യുതിയും വൈഫൈയും വിച്ഛേദിച്ചതിന് പിന്നാലെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിലും ലാപ് ടോപ്പിലുമായാണ് വിവാദ ഡോക്യുമെന്ററി കണ്ടത്. അതിനിടെയാണ് കല്ലേറുണ്ടായത്.