Advertisment

അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ ഉള്‍പ്പെടെ 91 പേര്‍ക്ക് പദ്മശ്രീ; ദിലീപ് മഹലനോബിസ് അടക്കം 6 പേര്‍ക്ക് പദ്മവിഭൂഷണ്‍; ഒമ്പത്‌ പേര്‍ക്ക് പത്മഭൂഷണ്‍

New Update

publive-image

Advertisment

ന്യൂഡൽഹി: 106 പേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍. ആറ് പേർക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേർക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. 4 മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരം.

ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ്, ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ, ഇന്തോ–അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് (മരണാനന്തരം) എന്നിവര്‍ക്കാണ്‌ പത്മവിഭൂഷൺ.

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം ഉൾപ്പെടെ ഒമ്പത്‌ പേർക്കാണ് പത്മഭൂഷൻ.

Advertisment