New Update
Advertisment
മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിമൂല്യത്തിലുണ്ടായ ഇടിവിനു പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പുറത്ത് വന്നതിന് പിന്നാലെ രണ്ട് ദിവസം കൊണ്ട് ഏകദേശം 4.17 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ലോക സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേക്കും പതിച്ചു.
ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വരുന്നതിനു മുൻപ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു അദാനി. അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്‌റ്റഡ് കമ്പനികളുടെ ഓഹരികളും വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു.