Advertisment

എത്ര നാശനഷ്ടങ്ങള്‍ വരുത്തിയാലും ഈ ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടായിരിക്കും ! പര്‍വേസ് മുഷറഫിന്റെ മരണത്തില്‍ അനുശോചിച്ച ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

New Update

publive-image

ന്യൂഡല്‍ഹി: അന്തരിച്ച് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് അനുശോചനം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അന്തർദേശീയ നിയമങ്ങൾ ലംഘിച്ച് നിരവധി ജീവനുകൾ ഇല്ലാതാക്കിയാലും ചുറ്റുപാടും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയാലും ഈ ജനറല്‍മാര്‍ക്ക് ഇന്ത്യയില്‍ ആരാധകരുണ്ടായിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

നേരത്തെ, ട്വിറ്ററിലൂടെയാണ് ശശി തരൂർ പർവേസ് മുഷറഫിന് ആദരാഞ്ജലി നേർന്നത്. "മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അപൂർവ രോഗത്താൽ മരിച്ചു. ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായി. ആ ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തെ യുഎന്നിൽ വച്ച് കണ്ടുമുട്ടി. ആര്‍.ഐ.പി'' എന്നാണ് തരൂര്‍ കുറിച്ചത്.

Advertisment