/sathyam/media/post_attachments/He5G78mWucQrQcaHcgB2.jpg)
ചെന്നൈ: തമിഴ്നാട് കടലൂരിൽ കുടുംബവഴക്കിനെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേരെ ബന്ധു തീകൊളുത്തി കൊലപ്പെടുത്തി. അക്രമിയും തീകൊളുത്തി മരിച്ചു. സദ്ഗുരു, തമിഴരസി(48) ഇവരുടെ എട്ടുമാസം പ്രായമുള്ള മകള്‍, സമീപവാസിയായ എട്ടുവയസ്സുകാരി എന്നിവരാണ് മരിച്ചത്. തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ ഭര്‍ത്താവാണ് സദ്ഗുരു. ഇയാളാണ് വീട്ടിലുണ്ടായിരുന്നവരെ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ധനലക്ഷ്മി സർക്കാർ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. കടലൂരിൽ ചെല്ലാങ്കുപ്പം വെള്ളി പിള്ളയാർ കോവിൽ തെരുവിലാണ് ദാരുണ സംഭവം. പ്രകാശ് – തമിഴരസി ദമ്പതികൾ ഇവിടെയാണ് താമസിച്ചിരുന്നത്. സദ്ഗുരുവുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറ്റി. ഇതിനുപിന്നാലെ സദ്ഗുരു ഇവിടെയെത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു.
ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സദ്ഗുരു ബുധനാഴ്ച തമിഴരസിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെട്രോളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ദേഹത്ത് പെട്രോളൊഴിച്ച ശേഷം സ്വന്തം ശരീരത്തിലും പെട്രോളൊഴിക്കുകയും തുടര്‍ന്ന് തീകൊളുത്തുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us