/sathyam/media/post_attachments/oHXiAJCP0o6F4kULGg6p.webp)
ന്യൂഡല്‍ഹി: അഞ്ചുവർഷത്തെ ബിജെപി ഭരണത്തിൽ ത്രിപുര എല്ലാ സാമൂഹ്യസൂചികയിലും പിന്നോട്ടുപോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. എൽഡിഎഫ് ഭരണം കേരളത്തെ മുന്നോട്ടുകൊണ്ടുപോയപ്പോൾ ബിജെപി ത്രിപുരയുടെ മികവ് നശിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
ഇരട്ട എൻജിൻ വികസനം വാഗ്‌ദാനം ചെയ്‌ത് ഭരണത്തിൽ വന്നവർ ഇരട്ട കൊള്ളയും അക്രമവും മാത്രമാണ് നടത്തിയത്. കേരള മോഡൽ ബദൽനയങ്ങൾ ത്രിപുരയിൽ നടപ്പാക്കേണ്ടതുണ്ട്. ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് രാജ്യത്തിനാകെ മാതൃകാപരമായ സന്ദേശമാകുമെന്നും ബൃന്ദാ വ്യക്തമാക്കി.