/sathyam/media/post_attachments/sfmUb4Ny1kvB4rqkLRNW.jpg)
ഷില്ലോങ്: ലോക്‌സഭാ എംപി വിൻസെന്റ് പാലയാണ് മേഘാലയയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖം. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുൾ സാംഗ്മ ഉൾപ്പെടെ 21 എംഎൽഎമാർ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നതിനെത്തുടർന്ന് 2018 ൽ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന പദവി നഷ്ടപ്പെട്ടിരുന്നു. നേതാക്കള്‍ കൊഴിഞ്ഞുപോയപ്പോഴും വിന്‍സന്റ് എച്ച്. പാല പാര്‍ട്ടിയോടൊപ്പം അടിയുറച്ചു നിന്നു.
മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ വിന്‍സന്റ് 2009 മുതല്‍ ഷില്ലോങ് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കല്‍ക്കരി വ്യവസായിയും, സംസ്ഥാനത്തെ സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ഒരാളുമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ൽ സംസ്ഥാനത്തെ വെസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ സുത്ംഗ-സായ്പുങ് മണ്ഡലത്തിൽ നിന്നാണ് 55കാരനായ ഇദ്ദേഹം മത്സരിക്കുക.
മേഘാലയിലെ ജനങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 9, 10 തീയ്യതികളിലായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ശശി തരൂര്‍ എന്നിവരടക്കമുള്ള താരപ്രചാരകര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തും. സംസ്ഥാനത്തിനു പുറത്ത് നിന്നും ഇരുപതോളം പേര്‍ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും വിന്‍സന്റ് എച്ച്. പാല വ്യക്തമാക്കി. 60 അംഗ മേഘാലയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഫലം മാർച്ച് 2 ന് പ്രഖ്യാപിക്കും.