ഭൂകമ്പംഅതിനാശം വിതച്ച തുര്‍ക്കിയിലും, സിറിയയിലും ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതീവ വേദനാജനകമായ ദൃശ്യങ്ങളാണ് ഇരുരാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്നത്. എന്നാല്‍ ഇതോടൊപ്പം, ഹൃദയം കീഴടക്കുന്ന മറ്റ് ചില ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
തുര്‍ക്കിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ആറു വയസുകാരിയെ ഇന്ത്യന്‍ രക്ഷാസംഘം ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നതിന്റെ മനം കവരുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു ചിത്രവും ഇന്റര്‍നെറ്റിനെ കീഴടക്കുയാണ്.
#OperationDost
— ADG PI - INDIAN ARMY (@adgpi) February 9, 2023
We Care.#IndianArmy#Türkiyepic.twitter.com/WoV3NhOYap
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ തുര്‍ക്കി വനിത ഉമ്മവച്ച് ആശ്ലേഷിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്. ഇന്ത്യൻ ആർമിയുടെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘വി കെയർ’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.