ധാബയിലെ ഫ്രീസറില്‍ 25കാരിയുടെ മൃതദേഹം; ഞെട്ടിക്കുന്ന സംഭവം നടന്നത് ഡല്‍ഹിയില്‍

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25കാരിയുടെ മൃതദേഹം ധാബയിലെ ഫ്രീസറില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ നജാഫ്ഗഡിലാണ് സംഭവം. ധാബ ഉടമ സഹീല്‍ ഗഹ്ലോതിനെ സംഭവത്തില്‍ പൊലീസ് പിടികൂടി.

Advertisment

ഉത്തംനഗര്‍ സ്വദേശിയായ യുവതിയും സഹീലും ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഇതിനിടെ സഹീല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നത്.

Advertisment