വോട്ടെടുപ്പ് പുരോഗമിക്കുന്ന ത്രിപുരയിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പിക്കാർ മർദിച്ചു; രണ്ടിടത്ത് ബോംബേറ്

New Update

അ​ഗ​ർ​തല: വോട്ടെടുപ്പ് പുരോഗമിക്കുന്ന ത്രിപുരയിൽ സി.പി.എം, കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പിക്കാർ മർദിച്ചു. ദക്ഷിണ ത്രിപുരയിലെ 36-ശാന്തിർബസാർ നിയോജക മണ്ഡലത്തിലെ കലച്ചേര പോളിംഗ് സ്റ്റേഷന് പുറത്താണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ ശാന്തിർബസാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

publive-image

സി.പി.എമ്മിന്റെ സിറ്റിങ്ങ് മണ്ഡലമായ ബിശാല്‍ഘട്ടില്‍ പുലര്‍ച്ചെ രണ്ടിടത്തായി ബോംബാക്രമണം ഉണ്ടായി. സി.പി.എം പ്രവര്‍ത്തകരായ ഗൗതം നഗറിലെ തരുണ്‍ ദേബ്‌നാഥ്, മുരാബാഡിയില്‍ അസീം ദേബ് നാഥ് എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചു.

സംസ്ഥാനത്തെ 3,337 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളിലിൽ 1,100 എ​ണ്ണവും പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ ഏഴിന് തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിക്കും.ബി.​ജെ.​പി-​ഐ.​പി.​എ​ഫ്.​ടി സ​ഖ്യം, സി.​പി.​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യം, മു​ൻ രാ​ജ​കു​ടും​ബ​ത്തി​ന്റെ പി​ൻ​ഗാ​മി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ ടി​പ്ര മോ​ത എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ.

മാ​ർ​ച്ച് ര​ണ്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. മു​ൻ​ക​രു​ത​ലാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും ഫെ​ബ്രു​വ​രി 17ന് ​രാ​വി​ലെ ആ​റു​വ​രെ തു​ട​രു​മെ​ന്നും മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​ർ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ന്താ​രാ​ഷ്‌​ട്ര, അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ട്ടു​ണ്ട്. 13.53 ല​ക്ഷം സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 28.13 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​വ​രാ​ണ് 20 സ്ത്രീ​ക​ള​ട​ക്കം 259 പേ​രു​ടെ വി​ധി നി​ർ​ണ​യി​ക്കു​ക.

Advertisment