യുപിഎ സഖ്യത്തിലേക്ക് മക്കല്‍ നീതി മയ്യവും ? ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ കമല്‍ഹാസന്‍

New Update

publive-image

ചെന്നൈ: ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ മക്കല്‍ നീതി മയ്യം നേതാവും, നടനുമായ കമല്‍ഹാസന്‍ ഒരുങ്ങുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഇ വി കെ എസ് ഇളങ്കോവന് വേണ്ടി കമല്‍ഹാസന്‍ നാളെ പ്രചരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ഇളങ്കോവനെ തമിഴ്‌നാടിന്റെ ക്ഷേമത്തിനുവേണ്ടിയാണ് താൻ പിന്തുണയ്‌ക്കാനുള്ള തീരുമാനമെടുത്തതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലേക്ക് കമല്‍ഹാസന്‍ അടുക്കുന്നതായാണ് വിലയിരുത്തല്‍.

ഫെബ്രുവരി 24, 25 തീയതികളിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇളങ്കോവനു വേണ്ടി പ്രചാരണം നടത്തിയേക്കും. നേരത്തെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും കമല്‍ഹാസന്‍ പങ്കെടുത്തിരുന്നു.

Advertisment