/sathyam/media/post_attachments/r5Sx6CtXW78yR2TEAaZH.jpg)
ന്യൂഡല്‍ഹി: ആം ആദ്മിയുടെ ഷെല്ലി ഒബ്രോയിയെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷെല്ലി ഒബ്രോയുടെ വിജയം. സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണൽ. മുൻപ് മൂന്ന് തവണ ആപ് ബിജെപി സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്.
ഡല്‍ഹിയുടെ ആദ്യവനിതാമേയറാണ് ഈ 39കാരി. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപികയായ ഷെല്ലിയുടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള കന്നി വിജയമാണിത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പിലാണ് ഷെല്ലി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
ആം ആദ്‌മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലിഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി രേഖാ ഗുപ്തയ്ക്ക് 116 വോട്ട് ലഭിച്ചു. എട്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടു വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു കോൺഗ്രസ് അംഗം വോട്ട് ചെയ്തു. രണ്ട് സ്വതന്ത്രർ ബി ജെ പിക്ക് ഒപ്പം നിന്നു. ഇനി ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.
2013 മുതലാണ് ഷെല്ലി ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകയാകുന്നത്. 2020-ല്‍ പാര്‍ട്ടിയുടെ മഹിളാ മോര്‍ച്ച ഉപാധ്യക്ഷയുമായി. കോഴിക്കോട് ഐഐഎമ്മില്‍ ഷെല്ലി ഒരുകൊല്ലത്തെ മനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഷെല്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us