വിവാഹ ചടങ്ങില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, 19കാരന് ദാരുണാന്ത്യം ! വീഡിയോ പ്രചരിക്കുന്നു

New Update

publive-image

ഹൈദരാബാദ്: തെലങ്കാനയില്‍ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 19കാരന്‍ മരിച്ചു. നിര്‍മല്‍ ജില്ലയിലെ പാര്‍ഡി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന 19കാരന്‍ കുഴഞ്ഞുവീണത്.

പിന്നാലെ ഭൈന്‍സ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Advertisment