അഴിമതിക്കേസില്‍ മന്ത്രിസ്ഥാനം പോയി ! ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയും, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു; സിസോദിയയുടെ അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

New Update

publive-image

ന്യൂഡൽഹി: അഴിമതി ആരോപണത്തിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടേയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്.

Advertisment

മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സിസോദിയയുടെ രാജി. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. കള്ളപണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.

അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മദ്യനയക്കേസിൽ സിബിഐ നടപടികൾ ഭരണഘടന വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ആരോപിച്ചത്.

Advertisment