ആശംസകള്‍ക്ക് നന്ദി സഖാവേ, തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം: ജന്മദിനാശംസകള്‍ നേര്‍ന്ന പിണറായിക്ക് സ്റ്റാലിന്റെ മറുപടി

New Update

publive-image

ചെന്നൈ/തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന പിണറായിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ആശംസകള്‍ക്ക് നന്ദി സഖാവെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

Advertisment

''പ്രിയ സഖാവ് എംകെ സ്റ്റാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. കേരള-തമിഴ്നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും ഞങ്ങളുടെ മാതൃഭാഷകളുടെയും സംരക്ഷണത്തിൽ നിങ്ങൾ സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തുടനീളം ഹൃദയങ്ങൾ കീഴടക്കി. സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു!"-എന്നായിരുന്നു പിണറായിയുടെ ആശംസ.

Advertisment