ഞങ്ങൾ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ പേരു നിർദേശിക്കുന്നില്ല, ആരു നയിക്കുമെന്നു ഞങ്ങൾ പറയുന്നില്ല, ഞങ്ങൾക്ക് ഒരുമിച്ച് പോരാടാനാണ് താൽപര്യം ! പ്രതിപക്ഷ സഖ്യ രൂപീകരണത്തിൽ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ് അധ്യക്ഷൻ; മല്ലികാർജുൻ ഖാർഗെയുടെ പരാമര്‍ശം എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ സംസാരിക്കവേ

New Update

publive-image

ചെന്നൈ: 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു ശേഷമാണ് പ്രധാന നിലപാടു മാറ്റമെന്നാണു സൂചന. വിഘടന ശക്തികള്‍ക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഖാര്‍ഗെ പറഞ്ഞു.

Advertisment

‘‘ഞങ്ങൾ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ പേരു നിർദേശിക്കുന്നില്ല. ആരു നയിക്കുമെന്നു ഞങ്ങൾ പറയുന്നില്ല. ഞങ്ങൾക്ക് ഒരുമിച്ച് പോരാടാനാണ് താൽപര്യം. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നമ്മൾ നമ്മുടെ സഖ്യം ശക്തിപ്പെടുത്തണം’’– ഖാര്‍ഗെ പറഞ്ഞു. ചെന്നൈയിൽ നടന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ സംസാരിക്കവേയായിരുന്നു ഖാര്‍ഗെയുടെ പരാമർശം.

തമിഴ്നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് എം.കെ.സ്റ്റാലിനും കൂട്ടിച്ചേർത്തു.

Advertisment