ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ നേടിയ വന്‍വിജയത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലാണ് ഇപ്പോള്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കര്‍ണാടകയില്‍ തുടര്‍ഭരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമിത് ഷാ നാളെ ബെംഗളൂരുവിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശനത്തിനെത്തുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Avoid travelling on these road stretches tomorrow (March 3) from 3:00 pm to 9:00 pm as Union home minister @AmitShah will be visiting #Bengaluru. @TOIBengaluru#Bangalore#Traffic#Transport#Alert#Karnatakapic.twitter.com/okEdnGSv25
— Niranjan Kaggere (@nkaggere) March 2, 2023
ബെല്ലാരി റോഡ്, ഹെബ്ബാല ജങ്ഷൻ, മേഖ്രി സർക്കിൾ, കെആർ സർക്കിൾ, ദേവനഹല്ലി ഹൈവേ, കാവേരി തിയേറ്റര്‍ ജംഘ്ഷന്‍, രമണ മഹര്‍ഷി റോഡ്, രാജ്ഭവന്‍ റോഡ്, ഇന്‍ഫന്‍ട്രി റോഡ്, കബോണ്‍ റോഡ്, നൃപതുംഗ റോഡ്, ക്യൂന്‍സ് റോഡ്, അംബേദ്കര്‍ വീഥി റോഡ്, പോലീസ് കോര്‍ണര്‍, ഹണ്ട്‌സണ്‍ സര്‍ക്കിള്‍, എന്‍ആര്‍ ജങ്ഷന്‍, ടൗണ്‍ ഹാള്‍ ജങ്ഷന്‍, ഗോപാല ഗൗഡ ജങ്ഷന്‍, പോലിസ് തിമയ, ട്രിനിറ്റി ജങ്ഷന്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, എഎസ്‌സി സെന്റര്‍, ഐഎസ്ആര്‍ഒ ജങ്ഷന്‍, എസ്ഡി റോഡ് തുടങ്ങിയ റൂട്ടുകൾ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. മാര്‍ച്ച് മൂന്നിന് (നാളെ) ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയാണ് നിയന്ത്രണം.