തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം; ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ല; കേരളത്തിലും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

New Update

publive-image

Advertisment

ന്യൂഡൽഹി: ബിജെപി കേരളത്തിലും ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയയിലും നാഗാലാൻഡിലും ബിജെപി സർക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മാറ്റത്തിന്‍റെ സമയമാണെന്ന് പറഞ്ഞ മോദി, ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു.

വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ആദരം അർപ്പിക്കാനായി പ്രവർത്തകരോട് മൊബൈൽ ഫ്ളാഷ് ലൈറ്റുകൾ ഓൺ ആക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതും ഒരുപോലെയാണെന്ന് ത്രിപുര തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ബിജെപി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment