Advertisment

നാം തമിഴർ കക്ഷിയുടെ പ്രചാരം ഫലം കണ്ടു. ഉത്തരേന്ത്യക്കാരോടുള്ള വിരോധം പല സ്ഥലത്തും ചെറിയ സംഘർഷങ്ങൾക്ക് കാരണമായി. ഫലമോ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ 50 % വരുന്ന തിരുപ്പൂർ ഇപ്പോൾ നിശ്ചലമാണ്; തുടക്കം സിഗരറ്റ് പുകയിൽ നിന്ന് !

New Update

publive-image

Advertisment

തമിഴ് നാട്ടിലെ പ്രാദേശികവാദ അക്രമങ്ങൾ ..

കണ്ടവർ വിരളം ,കേട്ടവർ അനേകർ...

തുടക്കം സിഗരറ്റ് പുകയിൽനിന്ന് ....

ബീഹാർ നിയമസഭയിൽ ഇതേച്ചൊല്ലി പ്രതിപക്ഷബഹളവും വാക്ക് ഔട്ടും.

ജാർഖണ്ഡിൽ തമിഴർക്കെതിരേ ജന ആക്രോശം....

രണ്ടു സംസ്ഥാനങ്ങളിലെയും അന്വേഷണ കമ്മീഷനുകൾ തമിഴ് നാട്ടിലെത്തി പരിശോധന നടത്തുന്നു..

അഭ്യൂഹങ്ങൾക്ക് വിരാമമില്ല, 70 % അന്യസംസ്ഥാനക്കാരും സ്ഥലം വിട്ടു.

തിരുപ്പൂരിലെ തുണിമില്ലുകൾ 80 % വും അടച്ചു പൂട്ടി.

അന്യസംസ്ഥാനക്കാർക്കായി സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ പ്രഖ്യാപിച്ചു..

ഗവർണ്ണറും , മുഖ്യമന്ത്രിയും സരുക്ഷാഉറപ്പുകൾ നൽകിയിട്ടും പലായനം അവസാനിക്കുന്നില്ല.

ബീഹാർ സർക്കാർ തമിഴ്നാട് സർക്കാരുമായി ചേർന്ന് തൊഴിലാളികളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു.

തൊഴിലാളികൾ പലരു ഭയചകിതരാണ്.. മടങ്ങാൻ തയ്യറാകുന്നില്ല. ...

തമിഴ് നാട്ടിലെ കൃഷി, വ്യവസായ ശാലകൾ, ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഡയറി ഫാമുകൾ, നിർമ്മാണ യൂണിറ്റുകൾ , കൺസ്ട്രക്ഷൻ വ്യവസായം എല്ലാം തൊഴിലാളികളുടെ അഭാവം മൂലം 50 % ത്തിനുമേൽ സ്തംഭിച്ചു.

എന്താണ് പ്രശ്നങ്ങൾക്ക് തുടക്കം...?? അതാണ് കൗതുകകരം..

ഇക്കഴിഞ്ഞ ജനുവരി 14 ന് തിരുപ്പൂരിലെ ഒരു ചായക്കടയിൽ തദ്ദേശീയരായ രണ്ട് പേർ അവിടെ ചായകുടി ക്കാൻ വന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ മുഖത്തേക്ക് അടിക്കടി സിഗരറ്റ് പുക ഊതിവിടാൻ തുടങ്ങി. ഇത് അവർ ചോദ്യം ചെയ്തത് വിവാദമായി. തൊഴിലാളികൾ കൂട്ടമായിവന്ന് തദ്ദേശവാസികളെ ആക്രമിച്ചോടിച്ചു. ഈ വീഡിയോ തമിഴ് നാട് മുഴുവൻ വൈറലായി.

publive-image

അന്യസംസ്ഥാനക്കാർ തമിഴരെ മർദ്ദിക്കുന്നു എന്ന ആരോപണവുമായി " നാം തമിഴർ കക്ഷി ' ( NTK) ഇതിൽ ഭാഷാപരമായ വിഭാഗീയത പരത്തി രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയതോടെ തമിഴ് രോഷം ഉച്ചസ്ഥായിലായി. നാം തമിഴർ കക്ഷിയുടെ പ്രചാരം ഫലം കണ്ടു. ഉത്തരേന്ത്യക്കാരോടുള്ള വിരോധം പല സ്ഥലത്തും ചെറിയ സംഘർഷങ്ങൾക്ക് കാരണമായി. ഫലമോ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ 50 % വരുന്ന തിരുപ്പൂർ ഇപ്പോൾ നിശ്ചലമാണ്.

തമിഴ് നാടിൻറെ പല ഭാഗത്തും ഉത്തരേന്ത്യക്കാർ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ഇപ്പോൾ വ്യക്ത മാകുന്നുണ്ട്. അതിൽ ഒന്നാണ് റൗഡി ഫീസ്. മദ്യപിക്കാനായി അതാതു സ്ഥലങ്ങളിലെ സാമൂഹ്യവിരുദ്ധർ അന്യസംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഭവങ്ങൾ അനവധിയാണത്രെ.ഇന്നലെ റെ യിൽവേ ട്രാക്കിൽ ഒരു ബീഹാർ സ്വാദേശിയുടെ മൃതദേഹം കൂടി കണ്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളാ യിരിക്കുന്നയാണ്.

publive-image

തിരുപ്പൂർ എക്സ്പോർട്ട് അസോസിയേഷൻ സെക്രട്ടറി എസ് ശക്തിവേലിന്റെ അഭിപ്രായത്തിൽ തമിഴ് നാട്ടുകാർ പലരും ജോലി ചെയ്യാൻ തയ്യറല്ല. ജോലിക്ക് തദ്ദേശവാസികളെ കിട്ടാനുമില്ല.ഉള്ളവരാകട്ടെ ജോലിക്ക് തല്പരരല്ല.

ജോലി ചെയ്താൽ തന്നെ അവർ 8 മണിക്കൂർ കഷ്ടിച്ചാണ് പണിയെടുക്കുന്നത്. ഉത്തരേന്ത്യക്കാർ ദിവ സം 12 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ സദാ തയ്യറാണ് എന്ന വസ്തുത കാണാതെ പോകരുത്എന്നതാണ്. ചുരുക്കത്തിൽ പറയുകയെണെങ്കിൽ തമിഴ് നാട്ടിൽ തൊഴിലാളി ക്ഷാമം അതിരൂക്ഷമാകാൻ പോകുകയാണ്.

Advertisment