ഡ്രോണ്‍ തലയ്ക്കിടിച്ച് ഗായകന്‍ ബെന്നി ദയാലിന് പരിക്ക്; വീഡിയോ കാണുക..

New Update

publive-image

Advertisment

ചെന്നൈ: ഡ്രോണ്‍ തലയ്ക്കിടിച്ച് ഗായകന്‍ ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു.

ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറന്നത് പെട്ടെന്ന് ഡ്രോണ്‍ ബെന്നിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. സ്‌റ്റേജ് പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ബെന്നി ദയാല്‍ പറഞ്ഞു. പരിക്ക് ഭേദമായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment