ചെന്നൈ: ഈറോഡിൽ 27 കാരനായ കാമുകന്റെ മേൽ തിളച്ച എണ്ണ ഒഴിച്ച യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തന്നെ വഞ്ചിച്ചു എന്ന് കാട്ടിയാണ് യുവതി കാമുകന്റെ മേൽ തിളച്ച എണ്ണയൊഴിച്ചത്. ഭവാനിയിലെ വർണ്ണപുരം സ്വദേശിയായ കാർത്തി പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും തന്റെ ബന്ധുക്കളിലൊരാളായ മീനാ ദേവിയുമായി പ്രണയത്തിലായിരുന്നുവെന്നും, ഇവർക്ക് വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകിയെന്നും പോലീസ് പറഞ്ഞു.
/sathyam/media/post_attachments/5qGYvKmDN1aAFfCu08uX.jpg)
എന്നാൽ, മീനാ ദേവി കാർത്തിക്ക് മറ്റൊരു സ്ത്രീയുമായി വിവാഹ നിശ്ചയം നടത്താൻ പോകുന്നുവെന്ന് അറിഞ്ഞതിനെ തുടർന്ന് പ്രശ്‌നമുണ്ടാക്കിയെന്നും, ഇത് ഇരുവരും തമ്മിൽ വഴക്കിലേക്ക് നീങ്ങാൻ കാരണമായെന്നും പോലീസ് പറഞ്ഞു. ശനിയാഴ്‌ച കാർത്തി മീനാ ദേവിയെ കാണാൻ പോയപ്പോൾ തർക്കം രൂക്ഷമായതിനെ തുടർന്ന് യുവതി തിളച്ച എണ്ണ കാർത്തിയുടെ മേൽ ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കൈകളിലും മുഖത്തും പൊള്ളലേറ്റതോടെ കാർത്തി നിലത്തുവീഴുകയായിരുന്നു. തുടർന്ന് സഹായത്തിനായുള്ള യുവാവിന്റെ കരച്ചിൽ കേട്ട് അയൽക്കാർ എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതിന് പിന്നാലെ മീനാദേവിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us