'ഞങ്ങൾ എഴുതി, മോദിജി സംവിധാനം ചെയ്തു എന്ന് പറയരുത്' ! ഓസ്‌കാറിന്റെ ക്രെഡിറ്റ് ബിജെപി എടുക്കരുതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; രാജ്യസഭയില്‍; ഭരണപക്ഷ അംഗങ്ങളെ വരെ ചിരിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം-വീഡിയോ

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓസ്‌കാര്‍ നേട്ടത്തിന്റെ ക്രെഡിറ്റ് ബിജെപി എടുക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യസഭയിലായിരുന്നു ഖാര്‍ഗെയുടെ ഈ പരാമര്‍ശം. ഓസ്‌കാര്‍ വിജയികളെ പ്രശംസിച്ച അദ്ദേഹം, ഇതില്‍ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Advertisment

"ഞങ്ങൾ വളരെ അഭിമാനിക്കുന്നു, പക്ഷേ എന്റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി ക്രെഡിറ്റ് അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. 'ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ എഴുതി, മോദിജി സംവിധാനം ചെയ്തു' എന്ന് പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യർത്ഥന," ഖാർഗെ പറഞ്ഞു.

ഈ പരാമര്‍ശം രാജ്യസഭയില്‍ കൂട്ടച്ചിരി പടര്‍ത്തി. പ്രതിപക്ഷ അംഗങ്ങൾ മാത്രമല്ല രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറും സഭാനേതാവ് പിയൂഷ് ഗോയലും ഇത് കേട്ട് ചിരിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരും പുഞ്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Advertisment