ചെന്നൈ: തമിഴ്നാട് കാഞ്ചീപുരത്ത് ക്ഷേത്രോത്സവത്തിനിടെ മുടി ജനറേറ്റർ ഫാനിൽ കുടുങ്ങി 13കാരി മരിച്ചു. ഏഴാം ക്ലാസുകാരിയായ ലാവണ്യയാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയവേയായിരുന്നു അന്ത്യം.
/sathyam/media/post_attachments/iHfmthQq4Y0alrrSKfqw.jpg)
ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി രഥയാത്ര നടന്നിരുന്നു. ഇതിന് വേണ്ടി ഘോഷയാത്രയുടെ ഏറ്റവും പിന്നിലായി ഉന്തുവണ്ടിയിൽ ഡീസൽ ജനറേറ്റർ സ്ഥാപിച്ചിരുന്നു. രാത്രി 10ഓടെ ജനറേറ്ററിന് സമീപമെത്തിയ ലാവണ്യയുടെ മുടി ജനറേറ്റർ ഫാനിൽ കുടുങ്ങുകയായിരുന്നു. ഉച്ചത്തിൽ പാട്ട് വെച്ചിരുന്നത് കാരണം കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല.
ജനറേറ്റർ പ്രവർത്തനം നിലച്ച് വൈദ്യുതി മുടങ്ങിയതോടെയാണ് കുട്ടിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ കഴിയവേ മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ജനറേറ്റർ ഓപ്പറേറ്ററെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us