ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിൽ പ്രധാനമന്ത്രിക്കു കത്തയച്ച ഗവേഷക വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് സിബിഐ. വിക്ടർ ജയിംസ് രാജ എന്ന യുവാവിനെ കഴിഞ്ഞ 24 മണിക്കൂറായി ചോദ്യം ചെയ്തു വരികയാണെന്ന് കുടുംബം വ്യാഴാഴ്ച പറഞ്ഞു. അതേസമയം സംസ്ഥാന പൊലീസ് ഉദോഗസ്ഥരെ കടത്തിവിടാനോ കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനോ സിബിഐ തയാറായിട്ടില്ല.
/sathyam/media/post_attachments/xeIy3UjVC8DsmykrxaBV.jpg)
ബുധനാഴ്ച രാവിലെ 7.30നു ഡൽഹിയിൽനിന്നുള്ള 11 സിബിഐ ഉദ്യോഗസ്ഥരാണ് തഞ്ചാവൂർ സ്വദേശിയായ വിക്ടർ ജെയിംസ് രാജ എന്ന യുവാവിന്റെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്ന യുവാവിനെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ ചോദ്യം ചെയ്യണമെന്ന് ആവ്യപ്പെട്ടു കൂട്ടികൊണ്ടു പോയി. പുതുകോട്ടയിലുള്ള കേന്ദ്രസർക്കാരിന്റെ ഐഐസിപിഡി അവാർഡ് ഹൗസിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം കത്തിന്റെ ഉള്ളടക്കം എന്തെന്നു സിബിഐ വ്യക്തമാക്കിയിട്ടില്ല. ഒപ്പം വിഷയം അന്വേഷിക്കാൻ എത്തിയ സംസ്ഥാന പൊലീസ് സംഘത്തെ തടയുകയും ചെയ്തു. സിബിഐ കസ്റ്റഡിയിലുള്ള വിക്ടർ ജയിംസ് രാജ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ഓർഗാനിക് ഫാമിങ്ങിൽ ഗവേഷക വിദ്യാര്‍ഥിയാണ്.
പ്രമുഖരായ വ്യക്തികൾക്ക് ഇമെയിൽ ആയും സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us