Advertisment

ഖാലിസ്ഥാന്‍ അനുകൂല ഭീകരനായ അമൃത്പാല്‍ സിംഗ് അറസ്റ്റിലായെന്ന് സഹായി

New Update

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ അനുകൂല ഭീകരനായ അമൃത്പാല്‍ സിംഗ് അറസ്റ്റിലായെന്ന് സഹായി. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോലീസ്, ഭീകരന് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. ഇതിനിടെയാണ് അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

Advertisment

publive-image

അമൃത്പാല്‍ സിംഗ് ഒളിവില്‍ പോയതിന് പിന്നാലെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുവെന്ന് ജലന്ധര്‍ കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹലാണ് അറിയിച്ചത്. ഇയാള്‍ക്ക് വേണ്ടി സംസ്ഥാന വ്യാപകമായി ശക്തമായ തിരച്ചില്‍ തുടരുകയാണ്. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിംഗിന്റെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അനുചരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 78 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമൃപത്പാല്‍ സിംഗ് ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എന്നാല്‍ അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തുവെന്നും പഞ്ചാബില്‍ നിന്ന് പുറത്തേക്ക് പോകുകയോ അല്ലെങ്കില്‍ ലോറന്‍സ് ബിഷ്നോയ് ടീമിന് കൈമാറുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി.

സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനില്‍, ഒരു .315 ബോര്‍ റൈഫിള്‍, 12 ബോറിന്റെ ഏഴ് റൈഫിളുകള്‍, ഒരു റിവോള്‍വര്‍, 373 ലൈവ് കാട്രിഡ്ജുകള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

Advertisment