/sathyam/media/post_attachments/dvQQI5BfHZpW6xuQVlXH.jpg)
മുംബൈ: ജോഗിങ്ങിനിടെ കാറിടിച്ച് ടെക് കമ്പനി സിഇഒ മരിച്ചു. ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. തെക്കൻ മുംബൈയിലെ വർളിയിലാണ് സംഭവം. ഇന്നു രാവിലെ 6.30ന് വർളി മിൽക് ഡയറിക്കു സമീപമാണ് ദാരുണമായ അപകടം നടന്നത്.
സമീപത്ത് ജോഗിങ് നടത്തിക്കൊണ്ടിരുന്നവരും പൊലീസും ചേർന്നാണ് രാജലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. അപകടം നടന്നതിനു പിന്നാലെ പ്രദേശവാസികൾ ചേർന്ന് കാർ ഡ്രൈവർ സുമേർ മെർച്ചന്റിനെ (23) പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.