/sathyam/media/post_attachments/9bGe5wDjuxlhCLRYg14w.jpg)
ന്യൂഡല്‍ഹി: ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്‍റുകള്‍ വർധിക്കുന്നുവെന്ന പരാതി ​ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാ​ഗ് താക്കൂർ. ഓ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അസഭ്യതയും വര്‍ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ര്‍ക്കാര്‍ ഈ വിഷയം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വർധിച്ചുവരുന്നെന്ന പരാതി ഗൗരവതരമാണ്.
ഇതു സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു പരിഗണിക്കാൻ മന്ത്രാലയം തയാറാണ്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് അശ്ലീലതയ്‌ക്കല്ല, സർഗ്ഗാത്മകതയ്‌ക്കാണു സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. ഇതിൽ എന്തു നടപടി വേണമെങ്കിലും സർക്കാർ അതിൽ മടിക്കില്ല’’– അനുരാഗ് താക്കൂർ നാഗ്പുരിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us